Sadhguru in Muscat
 - തൽസമയം ഇൽ 17h : 51m
മണ്ണ് പരിപാടികള്‍പിന്തുണക്കുന്നവർ ഇതിനെക്കുറിച്ച്
ഉടൻ പ്രവർത്തിക്കുക
Background

പ്രബുദ്ധഭൂമി

നമ്മുടെ സമൂഹത്തിന്റെ വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾ ബോധപൂർവമായ രീതിയിലേക്ക് നീങ്ങുന്ന തരത്തിൽ മനുഷ്യരിൽ ബോധം ഉയർത്തുകയും അതിലൂടെ ഒരുമയുള്ള ഒരു സമൂഹത്തെ കൊണ്ടുവരാനുമുള്ള ശ്രമമാണ് ഇത്. പ്രകൃതിയെയും നമ്മുടെ ഭൂമിയെയും എല്ലാ ജീവജാലങ്ങളെയും ഉൾകൊള്ളുന്ന തരത്തിൽ മനുഷ്യന്റെ പ്രവർത്തനത്തെ വിന്യസിക്കാനുള്ള ശ്രമം. ധാരാളം മനുഷ്യർ ബോധപൂർവ്വം പ്രവർത്തിക്കുകയും സർക്കാരുകൾ ബോധപൂർവ്വം തിരഞ്ഞെടുക്കപ്പെടുകയും പാരിസ്ഥിതിക പ്രശ്‌നങ്ങൾ ലോകത്തെ തിരഞ്ഞെടുപ്പ് പ്രശ്‌നങ്ങളായി മാറ്റുകയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനുമായുള്ള ഒരു ശ്രമമാണ് നമ്മുടെ പ്രവർത്തനം.

കൂടുതൽ വായിക്കാം

"മണ്ണിനെ രക്ഷിക്കൂ" മുന്നേറ്റം ലക്‌ഷ്യം വയ്ക്കുന്നത്:

1

നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ മണ്ണിലേക്ക് ലോക ശ്രദ്ധ തിരിക്കുക.

2

ഏകദേശം 3.5 ശതകോടി ആളുകളെ (ലോകത്തിലെ 5.26 ശതകോടി വോട്ടർമാരുടെ 60%) മണ്ണ് സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള നയമാറ്റങ്ങളെ പിന്തുണയ്ക്കാൻ പ്രചോദിപ്പിക്കുക.

3

മണ്ണിന്റെ ജൈവ ഉള്ളടക്കം കുറഞ്ഞത് 3-6% ആയി ഉയർത്തുന്നതിനും പരിപാലിക്കുന്നതിനുമായി 193 രാജ്യങ്ങളിലെ ദേശീയ നയങ്ങളെ പുനർനിർണ്ണയിക്കുക.

Soil Revitalization - Global Policy Draft & Solutions Handbook

Read
policy
background
Sadhguru

സദ്ഗുരു

ഒരു യോഗിയും മിസ്റ്റികുമായ സദ്ഗുരു നമ്മുടെ കാലത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ്. അസാമാന്യശേഷിയുള്ള ഈ പ്രബുദ്ധനായ മനുഷ്യൻ, ഏറ്റെടുത്തിട്ടുള്ള കാര്യങ്ങൾ വളരെയധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതാണ്,ഒപ്പം തന്നെ അതീവ ശ്രദ്ധയർഹിക്കുന്നതുമാണ്.

All his efforts, however, have always been towards just one goal: Raising Human Consciousness. Over the past four decades, Sadhguru has offered the technologies of well-being to millions of people across the world through his foundations, which are supported by over 16 million volunteers worldwide. Sadhguru has been conferred with three presidential awards among which are the Padma Vibhushan for distinguished service to the Nation and India’s highest environmental award, the Indira Gandhi Paryavaran Puraskar, in 2010.

കൂടുതൽ വായിക്കാം

മണ്ണിനെ രക്ഷിക്കൂ: 24 വർഷം മുമ്പ് ആരംഭിച്ച ഒരു പ്രസ്ഥാനം

മൂന്ന് പതിറ്റാണ്ടുകളായി, മണ്ണിന്റെ പ്രാധാന്യവും മണ്ണിന്റെ നാശത്തിന്റെ ഭയാനകമായ ഭീഷണിയും സദ്ഗുരു തുടർച്ചയായി ശ്രദ്ധയിൽപ്പെടുത്തുന്നു. നിരവധി അന്താരാഷ്ട്ര വേദികളിൽ അദ്ദേഹം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്: "മണ്ണ് നമ്മുടെ ജീവനാണ്, നമ്മുടെ ശരീരം തന്നെയാണ്. നമ്മൾ മണ്ണിനെ ഉപേക്ഷിക്കുകയാണെങ്കിൽ, പല അർത്ഥത്തിലും, നമ്മൾ ഈ ഭൂമിയെ ഉപേക്ഷിക്കുകയാണ്."

ആരാണ് മണ്ണിനെ രക്ഷിക്കുക?

Tree

1990-കൾ തമിഴ്നാട്ടിലെ ഗ്രാമീണ മേഖലയിൽ ഇലകൾ നിറഞ്ഞ മരത്തിന്റെ തണലിൽ ആളുകൾ കണ്ണടച്ച് ഇരുന്നു. അതിനു തൊട്ട് മുമ്പ്, അവർ സൂര്യന്റെ എല്ലാ തീക്ഷണതയെയും അനുഭവിച്ച്, വരണ്ടുണങ്ങിയ തുറന്ന സ്ഥലത്ത് അവർ ഇരുന്നു. ഇപ്പോൾ,പച്ചമരത്തണലിൽ, തണുത്ത കാറ്റ് വീശുമ്പോൾ, അവർ മരത്തിന്റെ അനുഭൂതിയും അനുഗ്രഹവും ഐശ്വര്യവും തിരിച്ചറിയുന്നു.

സദ്ഗുരു അവരെ ഒരു ആന്തരിക പ്രക്രിയയിലേക്ക് നയിച്ചു,മരവുമായുള്ള ശ്വാസത്തിന്റെ കൈമാറ്റം, മരം പുറന്തള്ളുന്ന ഓക്സിജൻ ശ്വസിക്കുന്നത് അവർ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. അവരുടെ ശ്വസനത്തിൻ്റെ പകുതിയും അവിടെ വൃക്ഷങ്ങളിലൂടെയാണ് എന്ന് ഒരു പ്രക്രിയയിലൂടെ അവർ അനുഭവപരമായി തിരിച്ചറിഞ്ഞു."ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശം" എന്ന് സദ്ഗുരു വിശേഷിപ്പിക്കുന്ന മനുഷ്യന്റെ മനസ്സിൽ അദ്ദേഹം മരങ്ങൾ നടാൻ തുടങ്ങിയ കാലമായിരുന്നു അത്. നമ്മുടെ ഭൂമിയെ പുനഃസ്ഥാപിക്കുന്നതിനായി ആരംഭിച്ച ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഇത്തരത്തിൽ ഹൃദയസ്പർശിയായ, നേരിട്ടുള്ള അനുഭവത്തിലൂടെ ഉണ്ടായി വന്ന സന്നദ്ധപ്രവർത്തകരിലൂടെയാണ്.

വെള്ളിയാങ്കിരി മലനിരകളെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ടുള്ള വനശ്രീ എന്ന പദ്ധതി ഇക്കോ ഡ്രൈവിന്റെ രൂപത്തിൽ 1990-കളിൽ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരാൽ ആരംഭിച്ചതായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ തമിഴ്‌നാട്ടിൽ ഉടനീളം ദശലക്ഷക്കണക്കിന് പ്രവർത്തകരുള്ള, സംസ്ഥാനമൊട്ടാകെയുള്ള ഒരു വലിയ പ്രോജക്ടായ green hands ആയി വളർന്നു. 2017-ൽ, നദികൾക്കായുള്ള അവിശ്വസനീയമായ റാലിക്ക് സദ്ഗുരു നേതൃത്വം നൽകിയപ്പോൾ, 162 ദശലക്ഷം ഇന്ത്യക്കാരുടെ പിന്തുണയോടെ ഭൂമിയുടെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രസ്ഥാനമായി അത് മാറി. പദ്ധതിയുടെ ആശയം കാവേരിയുടെ തീരങ്ങളിൽ തീവ്രമായ പ്രവർത്തനത്തിലേക്ക് നയിച്ചു. ഇപ്പോൾ, ഒരു ബോധപൂർവമായ ലോകത്തെ സൃഷ്ടിക്കുന്നതിനും മണ്ണ് സംരക്ഷിക്കുന്നതിനുമുള്ള പ്രസ്ഥാനത്തിൽ കോടിക്കണക്കിന് ആഗോള പൗരന്മാരെ ഉൾപ്പെടുത്താനുള്ള ശ്രമമാണ്. ഭൂമിയിലെ 3.5 ബില്യൺ ആളുകളിലേക്ക് എത്തിക്കുക എന്ന സദ്ഗുരുവിന്റെ ദൗത്യം മൂന്ന് പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിന്റെയും പരിണാമത്തിന്റെയും ഫലമാണ്.

ഈ പ്രസ്ഥാനത്തിന്റെ നിർണായക വശങ്ങളിലൊന്ന് അത് എത്ര എണ്ണം ആളുകളിൽ എത്തിച്ചേർന്നു എന്നതായിരുന്നു. അത് വളരെ നല്ല രീതിയിൽ നടന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, അതിന്റെ എണ്ണത്തിലുള്ള വർദ്ധനവ് മാത്രമല്ല അതിൻ്റെ നിലവാരവും ഒരുപോലെ പ്രധാനമാണ്. പ്രാദേശിക കമ്മ്യൂണിറ്റികൾ, ഓർഗനൈസേഷനുകൾ, കർഷകർ, സ്കൂളുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവരുടെയെല്ലാം കൂട്ടായ്മയോടെ, ഇന്ത്യയിലെ ദേശീയ നദീതട നയം രൂപീകരിക്കാൻ സഹായിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില അന്താരാഷ്ട്ര ഏജൻസികൾ, ലോക നേതാക്കൾ, സർക്കാരുകൾ എന്നിവരോടൊപ്പമെല്ലാം ചേർന്ന് ഒരു വലിയ കുതിച്ചുചാട്ടം തന്നെയാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നടത്തിവരുന്നത്.

ഭൂമിയുടെ ആരോഗ്യത്തിനും ഭാവിക്കും വേണ്ടിയുള്ള നമ്മുടെ പ്രതിബദ്ധത സ്ഥിരീകരിക്കാനും ഒരേ സ്വരത്തിൽ സംസാരിക്കാനും മുഴുവൻ ജനാധിപത്യ ലോകത്തെയും പൗരന്മാരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് മണ്ണിനെ രക്ഷിക്കൂ പ്രസ്ഥാനത്തിന്റെ തീവ്രമായ ശ്രമം. പരിസ്ഥിതി പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പ് മുൻഗണനാ വിഷയം ആയാൽ, മണ്ണിന്റെ സംരക്ഷണത്തിനായി ദീർഘകാലത്തിലുള്ള നയ മാറ്റങ്ങൾ സ്വീകരിക്കാൻ ജനങ്ങളുടെ പിന്തുണയോടെ ഗവൺമെന്റുകളെ പ്രാപ്‌തമാക്കുന്നു. വ്യവസായങ്ങളും സംഘടനകളും വ്യക്തികളും സർക്കാരുകളും മണ്ണിന്റെ ആരോഗ്യത്തിന് പരിഗണന നൽകുമ്പോഴാണ് ഈ പരിശ്രമം ഫലം കാണുന്നത്.

green head ൽ നിന്ന് green hand ലൂടെ green heart ലേക്കുള്ള ഒരു യാത്രയാണിത്. അപ്പോൾ ആരാണ് മണ്ണ് സംരക്ഷിക്കേണ്ടത്? "നമ്മൾ ഓരോരുത്തരും

നമുക്ക് അത് സാധ്യമാക്കാം!

നമുക്ക് അത് സാധ്യമാക്കാം

ഉടൻ പ്രവർത്തിക്കുക
footerLogo

മണ്ണ്

© 2022 പ്രബുദ്ധഭൂമി,2022 Conscious Planet-ൽ എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്

സ്വകാര്യതാ നയങ്ങൾ

ഉപാധികളും നിബന്ധനകളും