52%
കാർഷിക മണ്ണുകൾ ഇതിനകം തന്നെ നശിച്ചു
എന്തുകൊണ്ട് മണ്ണിനെ രക്ഷിക്കണം?
മണ്ണിന്റെ ആരോഗ്യത്തിന് വേണ്ടി നിലകൊള്ളാൻ ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവന്ന് മണ്ണിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സദ്ഗുരു ആരംഭിച്ച ഒരു ആഗോള പ്രസ്ഥാനമാണ് മണ്ണിനെ രക്ഷിക്കൂ.
മണ്ണിനെ രക്ഷിക്കൂ സന്ദേശം
മണ്ണിനെ രക്ഷിക്കൂ പ്രസ്ഥാനം ആരംഭിക്കുന്നത് യോഗിയും മിസ്റ്റിക്കും ദാർശനികനുമായ സദ്ഗുരുവാണ്.
പ്രതിസന്ധി
ജൈവ ഉള്ളടക്കത്തിന്റെ അഭാവം മണ്ണിനെ മണലാക്കുന്നു, ഇത് ഇതിലേക്ക് നയിക്കുന്നു:
ഭക്ഷ്യ പ്രതിസന്ധി
20 വർഷത്തിനുള്ളിൽ, 9.3 ശതകോടി ആളുകൾക്ക് 40% കുറവ് ഭക്ഷണം മാത്രമേ ഉൽപ്പാദിപ്പിക്കപ്പെടുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
മോശം മണ്ണ് മോശം പോഷകം കുറഞ്ഞ ആഹാരത്തിലേക്ക് നയിക്കുന്നു. ഇന്നത്തെ പഴങ്ങളിലും പച്ചക്കറികളിലും ഇതിനകം തന്നെ 90% പോഷകങ്ങളും കുറവാണ്.
2 ശതകോടി ആളുകൾക്ക് പോഷകാഹാരക്കുറവ് മൂലം നിരവധി രോഗങ്ങൾ ഉണ്ടാകുന്നു.
ജലക്ഷാമം
ശോഷിച്ച മണ്ണിന് ജലത്തെ ആഗിരണം ചെയ്യാനും പിടിച്ചു നിർത്താനും കഴിയില്ല.
വെള്ളം പിടിച്ചു നിർത്തുന്നതിന്റെ അഭാവം ജലക്ഷാമത്തിനും വരൾച്ചയ്ക്കും കാരണമാകുന്നു
ഓർഗാനിക് പദാർത്ഥത്തിന് അതിന്റെ ഭാരത്തിന്റെ 90% വരെ ജലമായി സംഭരിക്കാനും കാലക്രമേണ പതുക്കെ പുറത്തുവിടാനും കഴിയും. വരൾച്ച ബാധിത പ്രദേശങ്ങളിൽ ഇത് വലിയ സഹായമാണ്.
ജൈവ വൈവിധ്യത്തിന്റെ നഷ്ടം
ആവാസവ്യവസ്ഥയുടെ നഷ്ടം മൂലം ഓരോ വർഷവും 27000- ഓളം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.
പ്രാണികളുടെ ജൈവാംശത്തിന്റെ 80 ശതമാനവും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് പ്രതിസന്ധി എത്തിയിരിക്കുന്നു.
ജൈവവൈവിധ്യത്തിന്റെ നഷ്ടം മണ്ണിന്റെ ആവാസവ്യവസ്ഥയെ കൂടുതൽ തടസ്സപ്പെടുത്തുകയും മണ്ണിന്റെ പുനരുജ്ജീവനത്തെ തടയുകയും ചെയ്യുന്നു.
കാലാവസ്ഥാ വ്യതിയാനം
മണ്ണിൽ സംഭരിച്ചിരിക്കുന്ന കാർബൺ ജീവനുള്ള സസ്യങ്ങളിൽ ഉള്ളതിനേക്കാൾ 3 മടങ്ങും അന്തരീക്ഷത്തിൽ ഉള്ളതിനേക്കാൾ 2 മടങ്ങുമാണ്, അതായത് കാർബൺ വേർതിരിക്കലിന് മണ്ണ് നിർണായകമാണ്.
ലോകത്തിലെ മണ്ണ് പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന 850 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാൻ കാരണമാകും. കഴിഞ്ഞ 30 വർഷത്തിനിടയിൽ മനുഷ്യരാശിയുടെ എല്ലാ കാർബൺ പുറന്തള്ളലിനേക്കാളും കൂടുതലാണിത്.
ഉപജീവനത്തിന്റെ നഷ്ടം
ആയിരക്കണക്കിന് കർഷകരാണ് മണ്ണിന്റെ അപചയം കാരണം ആത്മഹത്യ ചെയ്യുന്നത്.
74% ദരിദ്രരെ ആഗോളതലത്തിൽ മണ്ണിന്റെ അപചയം നേരിട്ട് ബാധിക്കുന്നു.
ഓരോ വർഷവും 10.6 ട്രില്യൺ യുഎസ് ഡോളർ വരെ മണ്ണിന്റെ വംശനാശം കാരണം ലോകത്തിന് നഷ്ടമാകുന്നതായി കണക്കാക്കപ്പെടുന്നു.
സംഘർഷവും കുടിയേറ്റവും
ജനസംഖ്യാവർദ്ധനവും ഭക്ഷണ-ജല ദൗർലഭ്യവും 2050-ഓടെ 100 കോടിയിലധികം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറാൻ ഇടയാക്കും.
1990 മുതൽ ആഫ്രിക്കയിലെ 90% വലിയ യുദ്ധങ്ങളിലും സംഘർഷങ്ങളിലും മണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഫ്രഞ്ച് വിപ്ലവം മുതൽ അറബ് വസന്തം വരെ, ഉയർന്ന ഭക്ഷ്യവിലകൾ ജനകീയ പ്രതിഷേധ പ്രസ്ഥാനങ്ങൾക്ക് പിന്നിലെ ഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ജീവനുള്ള മണ്ണ്
പരിഹാരം
മണ്ണിൽ കുറഞ്ഞത് 3-6% ജൈവ ഉള്ളടക്കം തിരികെ കൊണ്ടുവരിക
സസ്യജാലങ്ങളിലൂടെ ഭൂമിയെ തണലിലേക്ക് കൊണ്ടുവന്നുകൊണ്ട്.
തഴച്ചുവളരുന്ന, ജീവനുള്ള മണ്ണ് ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
പദ്ധതി
മണ്ണിന്റെ ആരോഗ്യം
എല്ലാ രാജ്യങ്ങളിലും ഇതിനെ പിന്തുണയ്ക്കുന്ന നയങ്ങൾ ആവശ്യമാണ്നയങ്ങൾ
ജനങ്ങളുടെ പിന്തുണ വേണംജനങ്ങളുടെ പിന്തുണ
അവബോധം ആവശ്യമാണ്എന്തുകൊണ്ടാണ് നയങ്ങൾ പ്രധാനമായിരിക്കുന്നത്?
കൂടുതൽ അറിയാം
നടപടി
3.5 ശതകോടി ആളുകളിലേക്ക് സന്ദേശം എത്തിക്കുക,
ലോകത്തെ വോട്ടർമാരുടെ 60%
മണ്ണിനെ രക്ഷിക്കാൻ ഒരു യാത്ര
100 ദിവസത്തിനുള്ളിൽ യുണൈറ്റഡ് കിംഗ്ഡം മുതൽ ഇന്ത്യ വരെ 25 രാജ്യങ്ങളിലായി 30,000 കിലോമീറ്റർ ഒറ്റയ്ക്കൊരു മോട്ടോർ സൈക്കിളിൽ പൗരന്മാരെയും നേതാക്കളെയും വിദഗ്ധരെയും കാണാനുള്ള ഒരു യാത്ര സദ്ഗുരു ആരംഭിച്ചിരിക്കുന്നു.
വരാനിരിക്കുന്ന പരിപാടികൾ
Sadhguru in Muscat - Oman Convention and Exhibition Centre,
Wed, May 25 19:00 - 21:00 GST
പിന്തുണയ്ക്കുന്ന ശബ്ദങ്ങൾ കേൾക്കുക
മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ഈ പൊതുലക്ഷ്യത്തിനായി ആയിരക്കണക്കിന് പ്രമുഖരും സംഘടനകളും ഒന്നിക്കുന്നു.
പിന്തുണയ്ക്കുന്ന സംഘടനകൾ
എനിക്ക് എന്താണ് ചെയ്യാൻ കഴിയുക??
മണ്ണിന്റെ ശബ്ദമാകൂ!
നിങ്ങൾക്ക് കഴിയുന്ന രീതിയിൽ മണ്ണിനെക്കുറിച്ച് ലോകത്തെ സംസാരിക്കാൻ പ്രേരിപ്പിക്കുക
മാധ്യമങ്ങളിൽ
#മണ്ണിനെ രക്ഷിക്കൂ
നമുക്ക് അത് സാധ്യമാക്കാം